ചങ്ങനാശേരി: ഡി.വൈ.എഫ്.ഐ ഇത്തിത്താനം തുരുത്തി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മലകുന്നം ഗവ.എൽ.പി സ്‌കൂൾ ശുചീകരിച്ചു. ഡി.വൈ.എഫ്.ഐ കോട്ടയം ജില്ലാ പ്രസിഡന്റ് കെ.ആർ അജയ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സനൂപ് സതീഷ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മേഖല സെക്രട്ടറി ഷീജിത് രവീന്ദ്രൻ, ബ്ലോക്ക് പ്രസിഡന്റ് ഷാജഹാൻ, സി.പി.എം ലോക്കൽ സെക്രട്ടറി എം.എൻ മുരളീധരൻ നായർ, ജനത ബാങ്ക് പ്രസിഡന്റ് പ്രൊഫ ടോമിച്ചൻ ജോസഫ്, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അഡ്വ കെ.പി പ്രശാന്ത്, ബ്ലോക്ക് കമ്മിറ്റി അംഗം എസ്.നിഖിൽ, മേഖല ട്രഷറർ അജിത്ത് ശിവദാസ്, ലോക്കൽ കമ്മിറ്റി അംഗം ടി.വി അജിമോൻ, ബ്രാഞ്ച് സെക്രട്ടറിമാരായ ബിജു.എസ്.മേനോൻ, പ്രസന്നൻ ഇത്തിത്താനം, സ്‌കൂൾ ഹെഡ്മാസ്റ്റർ ഫാസിൽ, മേഖല കമ്മിറ്റി അംഗങ്ങൾ, ഡിവൈ എഫ് ഐ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.