bhavani-58

പൂഞ്ഞാർ: യാത്രയ്ക്കിടെ വീട്ടമ്മ കെ.എസ്.ആർ.ടി.സി ബസിലിരുന്ന് മരിച്ചു. ഹൃദയാഘാതമെന്ന് നിഗമനം. പറത്താനം കല്ലുപുരയിടത്തിൽ കുട്ടപ്പന്റെ ഭാര്യ ഭവാനിയാണ് (58) മരിച്ചത്. ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു സംഭവം. പറത്താനത്ത് നിന്ന് പൂഞ്ഞാറിലേക്കാണ് ഭവാനി ടിക്കറ്റെടുത്തത്. ബസ് പൂഞ്ഞാറിലെത്തിയിട്ടും ഇറങ്ങാത്തതിനാൽ കണ്ടക്ടർ തട്ടി വിളിച്ചപ്പോൾ അനക്കമുണ്ടായിരുന്നില്ല. തുടർന്ന് അതേ ബസിൽ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മക്കൾ: സൗമി, ദീപ, വിനീത്. മരുമക്കൾ: ലിജു, സനോജ്.