അടിമാലി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സമാഹരിക്കാൻ ബിരിയാണി ചലഞ്ചുമായി സി.പി.ഐ പ്രവർത്തകർ. അടിമാലി ഈസ്റ്റ്, വെസ്റ്റ് ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിലാണ് ബിരിയാണി വിൽപ്പന നടക്കുന്നത്. പ്രവർത്തകർ തന്നെ ബിരിയാണി ഉണ്ടാക്കി പായ്ക്ക് ചെയ്ത് ആവശ്യക്കാരുടെ പക്കൽ എത്തിക്കും. ഒന്നിന് നൂറു രൂപയാണ് നിരക്ക്. ബിരിയാണി ചലഞ്ചിന്റെ ഉദ്ഘാടനം സി.പി.ഐ സംസ്ഥാന കൗൺസിലംഗം സി.എ. ഏലിയാസ് നിർവഹിച്ചു. നേതാക്കളായ വിനു സ്‌കറിയ, പി.കെ. സജീവ്, ഇ.എം. ഇബ്രാഹിം, കെ.എം. ഷാജി എന്നിവർ പങ്കെടുത്തു.