bike

കോട്ടയം: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. കൊല്ലാട് കടുവാക്കുളം റൂട്ടിൽ നാൽക്കവലയ്ക്ക് സമീപം ഇന്നലെ ഉച്ചയ്‌ക്ക് 12 നായിരുന്നു അപകടം. കൊല്ലാട് ഭാഗത്ത് നിന്നുമെത്തിയ കാറിൽ അമിതവേഗത്തിൽ എത്തിയ ഡ്യൂക്ക് ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും റോഡിലേക്ക് യുവാവ് തെറിച്ചുവീണു. ഇയാളെ മാങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.