കോട്ടയം: കൊവിഡ് പടർന്നു പിടിക്കുമ്പോൾ കേരളത്തിൽ മദ്യശാലകളുടെ വിലക്കുകൾ എടുത്തു മാറ്റി ഭക്ത ജനങ്ങളുടെ സ്വാതന്ത്ര്യം തടഞ്ഞുവച്ചത് വിശ്വാസി സമൂഹത്തോടുള്ള വിവേചനമാണെന്ന് വീഡിയോ കോൺഫറൻസിലൂടെ നടന്ന മഹിളാഐക്യവേദി നേതൃയോഗം ആരോപിച്ചു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് ശാന്തമ്മ കേശവൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അനിതാ ജനാർദ്ദനൻ, സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദുമോഹൻ മുഖ്യപ്രഭാഷണം നടത്തി. മായ ബാലചന്ദ്രൻ, സുലഭ ഗോപാലകൃഷ്ണൻ, ഷൈലജ രവീന്ദ്രൻ, സോജാ ഗോപാലകൃഷ്ണൻ, ശാരദാമ്മ, ജയന്തി ജയ്‌മോൻ, ഗീത രവി, പി.എസ്. സജു, രാജേഷ് നട്ടാശ്ശേരി, എന്നിവർ പ്രസംഗിച്ചു.