അടിമാലി: പുഴകളിലും തോടുകളിലുമായി നിറഞ്ഞ കിടക്കുന്ന മണല്‍ വരുന്നതിന് അനുവാദം സര്‍ക്കാര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ആര്‍.എസ്.പി ദേവികുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് കല്ലാര്‍കുട്ടി പുഴയോരത്ത് നിൽപ്പ് സമരം നടത്തും. ലോക്കല്‍ സെക്രട്ടറി എന്‍.എം. സെയ്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്യും. പൊന്‍മുടിയില്‍ കെ.എന്‍. ഗോപിയും നേര്യമംഗലത്ത് കെ.കെ. ബാബുവും ഉദ്ഘാടനം ചെയ്യും.