തൊടുപുഴ: രണ്ടു മാസത്തിലേറെയായി ഉത്തർപ്രദേശിൽ കുടുങ്ങിക്കിടന്ന പത്ത് അദ്ധ്യാപകരെ ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ നാട്ടിലെത്തിച്ചു. കഴിഞ്ഞ അഞ്ചു വർഷക്കാലമായി ഇടുക്കി സ്വദേശികളായ 10 അദ്ധ്യാപകർ ചേർന്ന് ഉത്തർപ്രദേശിൽ നവജീവൻ മിഷൻ എന്ന പേരിൽ ഒരു വിദ്യാലയം നടത്തുകയായിരുന്നു. എന്നാൽ കൊവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് അവർക്ക് അവിടെ തുടരാനാവാത്ത സാഹചര്യമുണ്ടായി.