salute

അടിമാലി: മൂന്ന് വർഷം ചെയ്ത്പോന്ന ജോലിപോലെ തന്നെ ഇന്നലെയും അവർ ഡ്യൂട്ടിക്കെത്തി ഒടുവിൽ മന്ത്രിക്ക് സ്നേഹബഹുമാനത്തോടെ സല്യൂട്ട് നൽകി പടിയിറങ്ങി. വൈദ്യുത മന്ത്രി എം.എം മണിയുടെ സെക്യൂരിറ്റി ഓഫിസർമാരായ എ.കെ.റഷീദും വി.കെ.പ്രസാദകുമാറുമാണ് പൊലീസ് സർവ്വീസിൽനിന്ന് ഇന്നലെ വിരമിച്ചത്. സബ് ഇൻസ്പക്ടർമാരായ ഇരുവർക്കും മുപ്പത്തിമൂന്ന് വർഷത്തെ സർവ്വീസുമുണ്ട്. ഇന്നലെ രാവിലെ പതിവുപോലെ ഇരുവരും മന്ത്രി എം.എം മണിയുടെ കുഞ്ചിത്തണ്ണിയിലെ വീട്ടിലെത്തി മന്ത്രിയുെ ഉപഹാരം ഏറ്റുവാങ്ങി. പിന്നെ പതിവ് ശൈലിയിൽ മന്ത്രി ഇരുവരെയുംകുറിച്ച് കുറേ നല്ലവാക്കുകൾ. പെൻഷൻ പറ്റിയാൽ പിരിഞ്ഞ്പോകരുതെന്ന് പറയാനാവില്ലല്ലോ, ഇനി പൊതുരംഗത്ത് സജീവമാകണമെന്ന് ഉപദേശവും നൽകി. പിന്നെ വികാര നിർഭരമായ വിടവാലായി സല്യൂട്ട് നൽകി പൊലീസ്ഡ്യൂട്ടി അവസാനിപ്പിക്കുകയായിരുന്നു. ലോക്ക് ഡൗൺ നിബന്ധനകൾ പാലിച്ച് മറ്റ് ആഘോഷ പരിപാടികൾ ഒന്നും തന്നെയുണ്ടായിരുന്നില്ല.

ജില്ലാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റാണ് എ.കെ.റഷീദ്.അടിമാലി ദേവിയാർ കോളനി സ്വദേശിയായാണ്. കട്ടപ്പന, വെള്ളത്തൂവൽ, രാജാക്കാട് ,അടിമാലി, കരിമണൽ, മൂന്നാർ, മാങ്കുളം ഔട്ട് പോസ്റ്റ് തുടങ്ങിയ സ്റ്റേഷനുകളിൽ ജോലി ചെയ്തതിനു ശേഷം അടിമാലി ട്രാഫിക് എൻഫോഴ്‌മെന്റ് യൂണിറ്റിലെ സബ്ബ് ഇൻസ്‌പെക്ടർ ആയി ജോലിയിലിരിക്കെയാണ് മന്ത്രിയുടെ പേഴ്‌സണൽ സെക്യൂരിറ്റി വിങ്ങിൽചേർന്നത്..ജില്ല പൊലീസ് സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗമാണ്.
ബൈസൺവാലി സ്വദേശിയായ വി.കെ.പ്രസാദ്കുമാർ ശാന്തൻപാറ സ്റ്റേഷനിൽ സബ്ബ് ഇൻസ്‌പെക്ടറായി ജോലി ചെയ്യുമ്പോഴാണ് എം.എം.മണി മന്ത്രി യാകുന്നത്. അന്നു മുതൽ അദ്ദേഹത്തിന്റെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസറാണ് .. കരോട്ട ബ്ലാക്ക് ബെൽറ്റ് കാരനായ പ്രാസാദ്കുമാർ പല ക്രിമിനൽ കേസ്സുകളിലെ പ്രതികളെ ഒറ്റയ്ക്ക് മൽപ്പിടത്തത്തിൽ കൂടി കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്.