അയ്‌മനം : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെയും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെയും ഭാഗമായി അയ്‌മനം പഞ്ചായത്തിന്റെയും, പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ പരിപ്പ് ജംഗ്ഷൻ വൃത്തിയാക്കി. അയ്‌മനം പഞ്ചായത്ത് പ്രസിഡന്റ് എ.കെ.ആലിച്ചൻ ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് സാലി ജയചന്ദ്രൻ, വാർഡ് മെമ്പർ അജിത, ഹെൽത്ത് ഇൻസ്പെക്ടർ പി.കെ രഞ്ജീവ്, പബ്ലിക് ഹെൽത്ത് നഴ്‌സ് കെസി ഗീത എന്നിവർ പങ്കെടുത്തു.