കോടിമത: അസോസിയേഷൻ ഒഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് കേരള കോടിമത യൂണിറ്റിന്റെ നേതൃത്വത്തിൽ അംഗങ്ങൾക്ക് ഭക്ഷ്യധാന്യ പലവ്യഞ്ജന കിറ്റ് വിതരണം ചെയ്‌തു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജി ഗോപകുമാർ ഉദ്ഘാടനം ചെയ്‌തു. ജില്ലാ ജോ.സെക്രട്ടറി ഗിരീഷ് പി.ജി, യൂണിറ്റ് പ്രസിഡന്റ് ഒ.എൻ കുഞ്ഞുമോൻ, സെക്രട്ടറി സജി എസ്.വി, ട്രഷറർ അജിത്കുമാർ, സന്തോഷ് കെ.എസ് എന്നിവർ പങ്കെടുത്തു.