പാലാ : കൊവിഡിനെ ചെറുക്കുന്നതിനും ഇതുമൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിനും എ.ഐ.വൈ.എഫ് പ്രവർത്തകർ സംസ്ഥാനത്തൊട്ടാകെ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മാണി സി കാപ്പൻ എം.എൽ.എ അഭിപ്രായപ്പെട്ടു. പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.ഐ.വൈ.എഫ് ജില്ല വൈസ് പ്രസിഡന്റ് കെ.ബി. അജേഷ്, മണ്ഡലം പ്രഡിഡന്റ് എൻ.എസ്.സന്തോഷ്‌കുമാർ, സെക്രട്ടറി കെ.ബി.സന്തോഷ്, കെ.കെ. അനിൽകുമാർ, അഭിലാഷ് തങ്കച്ചൻ,അർജുൻ കെ.ഷാജി, ഋഷിരാജ് കെ, പ്രജിത് നാരായണൻ, അഖില കെ.എസ് തുടങ്ങിയവർ നേതൃത്വം നൽകി.