jose

കുറുപ്പന്തറ : കാരുണ്യ പ്രവർത്തനത്തിലും മനുഷ്യസ്‌നേഹ പ്രവർത്തനങ്ങളിലും ഉത്തമ മാതൃകയായിരുന്നു കെ.എം. മാണിയെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി പറഞ്ഞു. മാഞ്ഞൂർ പഞ്ചായത്ത് പതിനെട്ടാം വാർഡിലെ ഓട്ടോറിക്ഷ തൊഴിലാളി ആയിരുന്ന രോഗിയും നിർദ്ധനനുമായ തുരുത്തിക്കാട്ടിൽ ഗിരീഷിന്റെ കുടുംബത്തിന് വാർഡംഗം ബിജു മറ്റപ്പള്ളിയുടെ നേതൃത്വത്തിൽ സൗജന്യമായി നിർമ്മിച്ച് നൽകുന്ന വീടിന്റെ കല്ലിടീൽ കർമ്മം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, ഉന്നതാധികാരസമിതി അംഗം എം.സ്.ജോസ്, മുൻ എം.എൽ.എമാരായ പി.എം. മാത്യു, സ്റ്റീഫൻ ജോർജ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സക്കറിയാസ് കുതിരവേലി, നിയോജകമണ്ഡലം പ്രസിഡന്റ് പി.എം മാത്യു, ഉഴവൂർ, മണ്ഡലം പ്രസിഡന്റ് കെ.സി മാത്യു, ജോർജ്‌കുട്ടി കാറുകുളം, ജോൺ എബ്രഹാം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂസൻ ഗർവാസീസ്, തോമസ് അരയത്ത്, ജീന ഗർവാസീസ്, സുകുമാരൻ, ഔസേപ്പച്ചൻ പുള്ളിക്കപറമ്പിൽ ജെയ്മോൻ അരികുംപുറം എന്നിവർ പ്രസംഗിച്ചു.