തൃക്കൊടിത്താനം : തൃക്കൊടിത്താനം മഹാക്ഷേത്രവും പരിസരവും ശുചീകരിച്ച് ചെടികൾ നട്ടുപിടിപ്പിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ബി.രാധാകൃഷ്ണ മേനോൻ ശുചീകരണ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സജികുമാർ തിനപ്പറമ്പിൽ, വൈസ് പ്രസിഡന്റ് അജിത് ടി കുന്നുംപുറം, മനോജ് പുത്തൻപുരയിൽ, സുജിത് സുന്ദർ, അജീഷ് മഠത്തിൽ, ജ്യോതിഷ് കുന്നുംപുറം, വിമൽ പ്ലാച്ചേരിൽ, ഗോപൻ മണിമുറി,രതീഷ്, പിസി രാധാകൃഷ്ണൻ, കണ്ണൻ ചന്ദ്രത്തിൽ, സുനിൽ പുത്തെൻ പുരയിൽ, മധു പ്ലാച്ചേരിൽ, രഘുമധുപ്പുറം, ജിത്തു, വിനോദ്, ലാൽ, സതീഷ്, സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.