കുമരകം : കുട്ടികളെ പ്രകൃതിയിലേയ്‌ക്ക് കൈപിടിച്ച് നടത്തിയ ആനന്ദൻ സാർ 28 വർഷത്തെ സർവീസിന് ശേഷം കുമരകം എസ്.കെ.എം.എച്ച്.എസ്.എസിൽ നിന്ന് പടിയിറങ്ങി. ഔദ്യോഗിക കാലയളവിൽ കുട്ടികളെയും അദ്ധ്യാപകരെയും കാർഷിക മേഖലയിലേക്ക് കൊണ്ടുവരുന്നതിന് വഴികാട്ടിയായ അദ്ധ്യാപകനാണിദ്ദേഹം. ജൈവ പച്ചക്കറിക്കൃഷിയുടെ മാതൃകാപരമായ പുതിയ വാതായനങ്ങൾ തുറന്നുകൊടുക്കുകയും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളും ഇദ്ദേഹം നൽകി. സ്‌കൂൾ ജീവനക്കാരും അദ്ധ്യാപകരും പി.ടി.എയും ചേർന്ന് അദ്ദേഹത്തിന് യാത്രഅയപ്പ് നൽകി.