പാലാ : കൊവിഡ് കാലത്ത് പൊതുമേഖല സ്വകാര്യവത്ക്കരിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ ആർ.എസ്.പി പാലാ നിയോജക മണ്ഡലം കമ്മിറ്റി പാലാ ഹെഡ് പോസ്റ്റോഫീസ് പടിക്കൽ നിൽപ്പ് സമരം നടത്തി. മണ്ഡലം സെക്രട്ടറി സി.ജി.വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി ടി.സി.അരുൺ സമരം ഉദ്ഘാടനം ചെയ്തു. മുണ്ടക്കയം സോമൻ,കൊച്ചുമോൻ എന്നിവർ പ്രസംഗിച്ചു.