മേലുകാവ് : മേലുകാവ് പഞ്ചായത്തിൽ മഴക്കാല പൂർവശുചീകരണ യജ്ഞം നടന്നു. പഞ്ചായത്ത് തല ഉദ്ഘാടനം മേലുകാവ് മറ്റത്ത് പഞ്ചായത്ത് പ്രസിഡന്റ് നിഷ ജോസഫ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജെറ്റൊ ജോസ്, വാർഡംഗം അനുരാഗ് കെ.ആർ, പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഷെരീഫ്, ഹെൽത്ത് ജീവനക്കാരൻ രജേഷ്, സന്നദ്ധപ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് പ്രവർത്തകർ എന്നിവർ പങ്കാളികളായി.