പാലാ : പുലിയന്നൂർ ഗായത്രി സെൻട്രൽ സ്‌കൂളിൽ ഓൺലൈൻ ക്ലാസുകൾ ഇന്ന് മുതൽ ആരംഭിക്കും. ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠനം പൂർണമായും ഓൺലൈനായാണ് ആരംഭിക്കുന്നത്. കൊവിഡ് കാലത്ത് വിദ്യാഭ്യാസരംഗത്തുണ്ടായ മാറ്റം ഉൾക്കൊണ്ട് വിദ്യാർത്ഥികൾക്ക് പുതിയ പാഠങ്ങൾ തുറക്കാൻ തയ്യാറെടുക്കുകയാണ് സ്‌കൂളെന്ന് പ്രിൻസിപ്പൽ ഷനിൽ മുകുന്ദൻ വി.പി.അറിയിച്ചു.