പൊൻകുന്നം: കൊവിസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോടതികളിൽ ജോലി ചെയ്തുവരുന്ന അഭിഭാഷക ക്ലാർക്കുമാർക്ക് ലായേഴ്‌സ് കോൺഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാസ്‌കുകൾ വിതരണം ചെയ്തു. അഭിഭാഷക ക്ലാർക്ക് അസോസിയേഷൻ യൂണിറ്റ് സെക്രട്ടറി വി. കെ. ബിജുവിന് മാസ്‌ക് നൽകി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുൻപ്രസിഡന്റ് സോഫി ജോസഫ് വിതരണോദ്ഘാടനം നിർവഹിച്ചു. അഡ്വ.രഘു.ബി.മേനോൻ അദ്ധ്യക്ഷത വഹിച്ചു.