town-cleaning
അടിമാലി അഗ്‌നിരക്ഷാ സേന,വ്യാപാരി വ്യവസായി ഏകോപനസമിതി അടിമാലി യുണിറ്റ് നേതൃത്വത്തിൽ ടൗണിൽ നടന്ന ശുചികരണം

അടിമാലി: അഗ്‌നിരക്ഷാ സേന അടിമാലി മർച്ചന്റ് അസോസിയേഷന്റെ സഹകരത്തോടെ അടിമാലി ടൗൺ പൂർണമായും ശുചീകരിച്ചു. അടിമാലി ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ,എ.ടി.എം കൗണ്ടർകൾ,ബസ് സ്റ്റാൻഡ് തുടങ്ങി എല്ലാ സ്ഥലവും അടിമാലി അഗ്‌നിരക്ഷ സേന സോഡിയം ഹൈപ്പോ ക്ലോറൈഡ് ലയാണിയും ഫിനോയിലും സോപ്പ് ലായനിയും ഉപയോഗിച്ചു അണുവിമുക്തമാക്കി .ശുചീകരണ ദിനാചരണത്തിൽ പൊതു ജനങ്ങൾ പങ്കാളിത്തോടെ അടിമാലിയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സാമൂഹിക സന്നദ്ധ സംഘടനകളും റസിഡന്റ്‌സ് അസോസിയേഷനുകളുമെല്ലാം ഈ പരിപാടിയിൽ സജീവമായി പങ്കെടുത്തു .കൊറോണ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് മാർഗ നിർദേശങ്ങൾ പാലിച്ച ശുചീകരണ പ്രവർത്തനങ്ങളിൽ സാമൂഹിക അകവലും മാസ്‌ക്, സാനിറ്റൈസർ, ഗ്ലൌസ് തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചയാണ് ശുചികരണം നടത്തിയത്. വ്യാപാരി വ്യവസായി ഏകോപനസമിതി അടിമാലി യുണിറ്റ് , ദീപ്തി ക്ലബ്ബ് , സേവാഭരതി എന്നിവരുടെ നേതൃത്വത്തിൽ നടന്നു.