ചങ്ങനാശേരി: കാർ റെസ്റ്റോറന്റിലേക്ക് പാഞ്ഞുകയറി രണ്ടു പേർക്ക് ഗുരുതര പരിക്ക്. പെരുന്ന രാജേശ്വരി ജംഗ്ഷനിലാണ് അപകടം. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ എം.സി റോഡിൽ നിന്നും കവിയൂർ റോഡിലേക്ക് വന്ന കാർ അറേബ്യൻ ഹട്ട് റെസ്റ്റോറന്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സ്ഥാപന പങ്കാളിയായ ജിസ്സിന് (40) തോളിനും ജീവനക്കാരനായ അർജുനും (33) ഗുരുതര പരുക്കേറ്റു. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറോടിച്ചയാളുടെ തലയ്ക്കും പരിക്കുണ്ട്.