തൊടുപുഴ: മൂലമറ്റം പവർ ഹൗസിലെ തകരാറിലായിരുന്ന ജനറേറ്ററുകളിൽ ഒന്ന് പ്രവർത്തനം പുനരാരംഭിച്ചു. ആറാം നമ്പർ ജനറേറ്ററാണ് പ്രവർത്തനം തുടങ്ങിയത്. ജനുവരി 20 നും ഫെബ്രുവരി ഒന്നിനും ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ട് ജനറേറ്ററുകൾക്ക് തകരാർ സംഭവിച്ചു. ഒരു ജനറേറ്റർ നവീകരണത്തിലാണ്. ജനുവരി 20ന് രാത്രിയിലാണ് രണ്ടാം നമ്പർ ജനറേറ്റർ തകരാറിലായത്. 15 ദിവസം കൊണ്ട് അറ്റകുറ്റപണി തീർക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നാലു മാസം പിന്നിട്ടിട്ടും ഉത്പ്പാദനം തുടങ്ങാനായില്ല. ആറാം നമ്പർ ജനറേറ്റർ പാനൽ ബോർഡ് പൊട്ടിത്തെറിയെ തുടർന്നാണ് തകറാറിലായത്. മേയ് എട്ടിന് അറ്റകുറ്റപണി പൂർത്തിയാക്കി പരീക്ഷണ ഓട്ടത്തിനിടെ വീണ്ടും തകരാർ കണ്ടെത്തുകയായിരുന്നു.