
ദുഷാൻബെ : ലോകം മുഴുവൻ കൊവിഡിനെത്തുടർന്ന് ഫുട്ബാൾ മത്സരങ്ങൾ നിറുത്തിവച്ചപ്പോഴും കളി തുടർന്നിരുന്ന അപൂർവ്വം രാജ്യങ്ങളിലൊന്നായ തജികിസ്ഥാനിലും ലോക്ക് വീണു. ഇതുവരെ രാജ്യത്ത് കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മേയ് 10വരെ ഫുട്ബാൾ മത്സരങ്ങൾ നിറുത്തിവയ്ക്കാനാണ് അധികൃതരുടെ തീരുമാനം. ഇതുവരെ കാണികളില്ലാതെയാണ് മത്സരങ്ങൾ നടത്തിവന്നത്.രാജ്യത്ത് സ്കൂളുകളും കൊളേജുകളും അടച്ചിടാനും തീരുമാനമായിട്ടുണ്ട്.