തിരുവനന്തപുരം: തിരുവനന്തപുരം ശാസ്തമംഗലത്ത് പലവൃജ്ഞന കടയ്ക്ക് തീപിടിച്ചു. ശാസ്തമംഗലത്ത് പൈപ്പിൻമൂട്ടിൽ സ്ഥിതി ചെയ്യുന്ന ശരവണ സ്റ്റോഴ്സിനാണ് തീപിടിച്ചത്. തീ അണയ്ക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. തീ നിയന്ത്രണവിധേയമാണെന്ന് ഫയർഫോഴ്സ് അറിയിച്ചു. കടക്ക് സമീപം നിർത്തിയിരുന്ന കൈനറ്റിക് ഹോണ്ട വാഹനത്തിനും തീപിടിച്ചു. ആളപായമില്ല.