covid-

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരേ ദിവസം ഒരേ സാമ്പിളുകളിൽ രണ്ട് പരിശോധനാ ഫലം ലഭിച്ച സംഭവത്തിൽ ആശയക്കുഴപ്പം ഇല്ലെന്ന് വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പരിശോധനാഫലങ്ങളിൽ പോസിറ്റീവ്, നെ​ഗറ്റീവ് വ്യത്യാസങ്ങൾ വരാറുണ്ട്. ഫലം തീർച്ചപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്നും ആദ്യ ഫലം അനുസരിച്ചുള്ള തുടർ നടപടികൾ ആണ് സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

രണ്ട് പേരുടെയും രോഗ ഉറവിടം വ്യക്തമായിട്ടില്ല. 48 മണിക്കൂർ കൂടുമ്പോൾ സാമ്പിൾ പരിശോധിക്കുന്നുണ്ട്. ആവശ്യമെങ്കിൽ സാമ്പിൾ സ്ഥിരീകരണത്തിനായി ആലപ്പുഴയിലേക്ക് അയക്കും. നെയ്യാറ്റിൻകരയിലെ കൊവിഡ് രോഗികളുടെ പ്രൈമറി കോണ്ടാക്ടുകൾ നിരീക്ഷണത്തിലാണ്. കൊവിഡ് രോ​ഗിയായ തമിഴ്നാട് സ്വദേശിയുടെ കുടുംബാംഗങ്ങളുടെ പരിശോധനാഫലവും നെഗറ്റീവാണ്. നെയ്യാറ്റിൻകര സ്വദേശിയുടെ കുടുംബാംഗങ്ങളുടെ ഫലം ഇന്ന് കിട്ടുമെന്നും മന്ത്രി പറഞ്ഞു