മലപ്പുറം: 2019 മാർച്ച് ആറിന് പൊലീസ് വെടിയേറ്റ് മരിച്ച മാവോയിസ്റ്റ് സി.പി ജലീലിന്റെ വീട്ടിൽ പൊലീസ് റെയ്‌ഡ്. മലപ്പുറം ജില്ലയിലെ പാണ്ടിക്കാടുള്ള ഇയാളുടെ വസതിയിലാണ് റെയ്ഡ് നടക്കുന്നത്. ലോക്ഡൗൺ നിർദ്ദേശം പാലിക്കാതെ മുപ്പതോളം പൊലീസ് ഉദ്യോഗസ്ഥർ വീട്ടിൽ അതിക്രമിച്ച് കടന്നതായി ജലീലിന്റെ സഹോദരൻ റഷീദ് ആരോപിച്ചു.
ഇവരുടെ വീട്ടിൽ മാവോയിസ്റ്റ് പ്രവർത്തകർ തങ്ങുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് റെയ്ഡെന്ന് മലപ്പുറം എസ്.പി യു.അബ്ദുൾ കരീം പറഞ്ഞു. വയനാട്ടിലെ റിസോര്‍ട്ടിന് സമീപം പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സി.പി ജലീലിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ മജിസ്റ്റീരിയൽ അന്വേഷണം നടക്കുകയാണ്.