ramayanam

ന്യൂഡൽഹി: ലോക്ക് ഡൗണിലെ തിരിച്ചുവരവിൽ 'രാമായണ'ത്തിന് പുതിയ റെക്കോർഡ്. ലോകത്തിൽ ഏറ്റവും കൂടുതൽ പേർ കണ്ട ടിവി ഷോ എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് പരമ്പര. ദൂരദർശനിൽ പുന:സംപ്രേക്ഷണം ചെയ്യുന്ന രാമായണം ഏപ്രിൽ 16ന് 7.7 കോടി ആളുകളാണ് കണ്ടത്. ദൂരദർശനാണ് വിവരങ്ങൾ പുറത്തുവിട്ടത്.


രാമാനാന്ദ സാഗർ സംവിധാനം ചെയ്ത രാമായണം 1987 ജനുവരി 25 മുതൽ 1988 ജൂലായ് 31 വരെയാണ് സംപ്രേക്ഷണം ചെയ്തത്. ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ സാമ്പത്തിക നേട്ടമുണ്ടാക്കിയ പരമ്പരയാണിത്. ലോക്ക് ഡൗണിൽ ജനങ്ങളുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് ഇത് പുന:സംപ്രേക്ഷണം ചെയ്തത്.

1988 ഒക്ടോബർ 2 മുതൽ 1990 ജൂൺ 24 വരെ ഡി.ഡി നാഷണലിൽ സംപ്രേക്ഷണം ചെയ്ത മഹാഭാരതവും പ്രക്ഷകരുടെ അഭ്യർത്ഥന മാനിച്ച് ദൂരദർശനിൽ പുന:സംപ്രേക്ഷണം ചെയ്യുന്നുണ്ട്. രവി ചോപ്ര സംവിധാനം ചെയ്ത മഹാഭാരതത്തിനും ആരാധകർ ഏറെയാണ്.