ന്യൂഡൽഹി : ആ തലോടൽ ഞാൻ മിസ്ചെയ്യും, അന്തരിച്ച ബോളിവുഡ് താരം റിഷി കപൂറുമായുളള ഓർമ്മകൾ പങ്കുവച്ച് ഷാരുഖാൻ. വ്യാഴാഴ്ച രാവിലെയാണ് ഷാരൂഖ് ഖാൻ കപൂറിന് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് ഓർമ്മകൾ ട്വീറ്റ് ചെയ്തത്.നിമിഷങ്ങൾക്ക് ഉളളിൽ തന്നെ സോഷ്യൽ മീഡിയയിൽ നടനെക്കുറിച്ചുള്ള ആരാധകരുടെ ട്വീറ്റുകളും പോസ്റ്റുകളും നിറഞ്ഞു തുടങ്ങി.
എസ് ആർ കെ തന്റെ പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, തന്റെ ആദ്യ ചിത്രമായ ദീവാനയിൽ റിഷി കപൂറിന് ഒപ്പം അഭിനയിക്കാൻ ഒട്ടും ആത്മവിശ്വാസമില്ലായിരുന്നു, തനിക്ക് വേണ്ടത്ര കഴിവില്ലെന്നാണ് ഭയപ്പെട്ടിരുന്നത്. എന്നിരുന്നാലും അഭിനയിച്ച് പരാജയപ്പെട്ടാൽ പോലും ഏറ്റവും വലിയ നടനോടൊപ്പം പ്രവർത്തിക്കുന്നതായിരുന്നു തനിക്ക് ലഭിച്ച ഭാഗ്യമായി കണ്ടിരുന്നതെന്നും എസ് ആർ കെ പറയുന്നു.
ചിത്രീകരണത്തിന്റെ ആദ്യ ദിവസം തന്നെ റിഷി കപൂർ പറഞ്ഞ വാക്കുകളാണ് തന്നെ എസ് ആർ കെയാക്കിയെതെന്നും ഷാറൂഖ് ഖാൻ പറയുന്നു. പലകാര്യങ്ങളിലും ഇനി മുതൽ റിഷിയെ മിസ് ചെയുമെന്നും, അതിലുപരി തന്നെ കാണുമ്പോഴെല്ലാം റിഷി തലയിൽ തലോടുമായിരുന്നുവെന്നും ആ തലോടൽ മിസ്ചെയ്യുമെന്നും എസ് ആർ കെ തന്റെ ട്വീറ്റിൽ പറഞ്ഞു. രക്താർബുദത്തെ തുടർന്ന് മുംബയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് റിഷി കപൂർ മരിച്ചത്.