തിരുവനന്തപുരം ആറ്റിങ്ങലിലെ ചെമ്പകമംഗലത്തിനടുത്തുള്ള വീട്ടിൽ നിന്ന് രാവിലെ തന്നെ വാവക്ക് കാൾ എത്തി. കിണറ്റിൽ രണ്ടു ചെറിയ പാമ്പുകളെ കണ്ടു. ശങ്കുവരയൻ പാമ്പാണെന്നാണ് തോന്നുന്നത്. ഒരു പാമ്പിനെ ബക്കറ്റിൽ ചപ്പു ഉപയോഗിച്ച് ഇന്നലെ എടുത്തു കളഞ്ഞു ,പക്ഷെ അടുത്ത പാമ്പിനെ പിടികൂടാൻ പറ്റുന്നില്ല. അത് കിണറ്റിലെ മാളത്തിൽ ഇരിക്കുകയാണ്. സ്ഥലത്തെത്തിയ വാവ പാമ്പിനെ കണ്ടു. കിണറ്റിൽ ഇറങ്ങിയതും അത് മാളത്തിലേക്ക് കയറാൻ ഒരു ശ്രമം നടത്തിയെങ്കിലും വാവ പാമ്പിനെ പിടികൂടി, പക്ഷെ ശംഖുവരയൻ അല്ല പൂച്ചക്കണ്ണൻ പാമ്പാണ്.

snake-master

തുടർന്ന് അവിടെ നിന്ന് യാത്ര തിരിച്ച് രാത്രിയോടെ കുടപ്പനക്കുന്ന് സിവിൽസ്റ്റേഷനു സമീപമുള്ള ഒരു വീട്ടിലെ കിണറ്റിൽ കണ്ട പാമ്പിനെ പിടികൂടാനാണ് എത്തിയത്. വെള്ളം കോരുന്നതിനിടയിലാണ് വീട്ടമ്മ പാമ്പിനെ കണ്ടത്. മുകളിൽ നിന്ന് നോക്കിയപ്പോൾ തന്നെ പാമ്പിന്റെ കുറച്ചു ഭാഗം വാവ കണ്ടു മൂർഖൻ പാമ്പാണ് കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്