covid-19

കണ്ണൂർ: മാഹി ചെറുകല്ലായി സ്വദേശിയായ 61കാരന് കൊവിഡ്. മാർച്ച് 21ന് വിദേശത്ത് നിന്ന് വന്ന ഇയാൾ നിരീക്ഷണത്തിലായിരുന്നു. ചെറുകല്ലായി സ്വദേശിയായ മെഹ്റൂഫ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതേതുടർന്ന് ആഴ്ചകളായി ചെറുകല്ലായി പ്രദേശം അടച്ചിട്ടിരിക്കുകയായിരുന്നു.