മുംബയ്: കൊവിഡ് വ്യാപനത്തെ തുടർന്നുള്ള കടുത്ത പ്രതിസന്ധിക്കിടെ മഹാരാഷ്ട്ര വിധാൻ സഭയിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം മെയ് നാലിന് പുറത്തിറങ്ങും. മെയ് 11 വരെ നാമനിർദേശ പത്രികകൾ സമർപ്പിക്കാം. മെയ് 12-നാണ് നാമനിർദേശ പത്രികയുടെ സൂക്ഷമപരിശോധന. മെയ് 14 വരെ നാമനിർദേശ പത്രികകൾ പിൻവലിക്കാം. മെയ് 21ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് മണി വരെയാണ് വോട്ടെടുപ്പ്. വൈകിട്ട് അഞ്ച് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും.
മഹാരാഷ്ട്ര വിധാൻ സഭ എന്ന പേരിലാണ് മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ അറിയപ്പെടുന്നത്. ആറ് വർഷമാണ് അംഗത്വ കാലാവധി. 78 അംഗ സഭയിൽ 66 പേർ തിരഞ്ഞെടുപ്പിലൂടേയും ബാക്കിയുള്ളവർക്ക് സർക്കാർ താത്പര്യപ്രകാരം ഗവർണറുടെ നോമിനേഷനിലൂടെയുമാണ് അംഗത്വം ലഭിക്കുന്നത്.