പൂവാർ : ലോക്ക് ഡൗൺ മാനദണ്ഡപ്രകാരമുള്ള സാമൂഹിക അകലം പാലിക്കാതെ പൂവാറിൽ ആൾക്കൂട്ടം പതിവാകുന്നു. ആശുപത്രി ജംഗ്ഷനിൽ മത്സ്യകച്ചവടം നടക്കുന്ന പ്രദേശത്താണ് മാസ്ക്ക് ഇല്ലാതെയും സാമൂഹിക അകലം പാലിക്കാതെയും സ്ത്രീകൾ ഉൾപ്പടെയുള്ളവർ ഒത്തുകൂടുന്നത്.
നേരത്തെ മത്സ്യകച്ചവടം നടന്നിരുന്ന മാർക്കറ്റിന്റെ പ്രവർത്തനം ലോക്ക് ഡൗൺ കാരണം പൊലീസ് നിറുത്തിവച്ചിരിക്കുകയാണ്. നിലവിൽ മത്സ്യ കച്ചവടം നടത്തുന്ന സ്ഥലത്തു പൊലീസ് നിയന്ത്രണം ശക്തമാക്കണമെന്ന ആവശ്യവും നാട്ടിൽ ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നെയ്യാറ്റിൻകര, പാറശാല ഭാഗങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.