വയനാട്: പന്തീരങ്കാവ് യു.എ.പി.എ കേസിൽ മൂന്ന് പേർ എൻ.ഐ.എ കസ്റ്റഡിയിൽ. വയനാട് സ്വദേശികളായ എൽദോ,വിജിത്ത്, കോഴിക്കോട് സ്വദേശി അഭിലാഷ് എന്നിവരാണ് കസ്റ്റഡിയിലായത്.ഓൺലൈൻ മാദ്ധ്യമപ്രവർത്തകനാണ് അഭിലാഷ്. കേസിൽ അന്വേഷണ സംഘം കഴിഞ്ഞ ദിവസം കൊച്ചിയിലെ എൻ.ഐ.എ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.
അലൻ ഷുഹൈബാണ് ഒന്നാം പ്രതി. താഹാ ഫസൽ, സി.പി ഉസ്മാൻ എന്നിവർ യഥാക്രമം രണ്ടും മൂന്നും പ്രതികളാണ്. മൂന്ന് പേരും നിരോധിത സംഘടനയായ സി.പി.ഐ മാവോയിസ്റ്റിലെ അംഗങ്ങളാണ്.ഉസ്മാൻ ഒളിവിലാണെന്ന് അന്വേഷണ സംഘം കുറ്റപത്രത്തിൽ പറയുന്നു.
2019 നവംബറിലാണ് അലനും താഹയും അറസ്റ്റിലായത്. ഇവരിൽ നിന്ന് മാവോയിസ്റ്റ് ആശയങ്ങളുമായി ബന്ധപ്പെട്ട ലഖുരേഖകളും പുസ്തകങ്ങളും കണ്ടെത്തിയിരുന്നു. കേസ് പിന്നീട് എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു.