ബെതുൽ : സാഹോദരനൊപ്പം വീട്ടിലേക്ക് യാത്രചെയ്ത 18 കാരിയെ ഏഴ് പേർ ചേർന്ന് മാനഭംഗപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ബൈക്കിൽ സഹോദരനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ ബൈക്ക് തടഞ്ഞ് നിറുത്തിയ ഏഴംഗ സംഘം സഹോദരനെ കിണറ്റിൽ എറിഞ്ഞ ശേഷം മാനഭംഗപ്പെടുത്തുകയായിരുന്നു.എട്ട് മണിയോട് കൂടിയാണ് സഹോദരനെ കിണറ്റിലിട്ടതെന്നും, പുലർച്ചെ രണ്ട് മണിവരെ പ്രതികൾ പെൺകുട്ടിക്ക് നേരെ അതിക്രമം തുടർന്നുവെന്നും പൊലീസ് പറയുന്നു. പ്രതികൾ പോയതിന് ശേഷം പെൺകുട്ടി കിണറ്റിൽ നിന്നും സഹോദരനെ രക്ഷിക്കുകയായിരുന്നു.പിന്നിട് പുലർച്ചയോടെ ഗ്രാമത്തിൽ എത്തിയ ഇവർ പൊലീസിൽ പരാതി നൽകി.
സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബെലെ, ഖാദിയ എന്നിവരെയാണ് പ്രായപൂർത്തിയാകാത്തവർക്ക് ഒപ്പം പിടികൂടിയത്.ലോകേഷ് സോണി, പവൻ ബെലെ എന്നിവർ ഒളിവിലാണ്. ഇവർക്കായുളള അന്വേഷണം നടക്കുന്നതായും പൊലീസ് വ്യക്തമാക്കി.