pic

ആരാധകർക്കിടയിൽ തലയെന്ന് അറിയപ്പെടുന്ന തെന്നിന്ത്യൻ സിനിമ താരം അജിത്തിന്റെ പിറന്നാളാണ് ഇന്ന്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് നേരത്തെ തന്നെ താരം ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. അജിത്തിന്റെ അഭ്യർത്ഥന മൂലം ആഘോഷങ്ങൾ കുറവായിരുന്നുവെങ്കിലും ആശംസകൾക്ക് ഒരു കുറവുമില്ലായിരുന്നു. ലോകത്തിന്റെ വിവിധ കോണിൽ നിന്നായി നിരവധി ആരാധകരാണ് തങ്ങളുടെ പ്രിയ താരത്തിന് ആശംസ ആറിയിച്ചത്.

അജിത്ത് വാലിമൈ എന്ന ചിത്രത്തില്‍ അഭിനയിച്ച് വരുന്നതിനിടയിലാണ് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ ചിത്രീകരണം നിര്‍ത്തിവയ്ക്കുകയായിരുന്നു. അജിത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് വാലിമൈയുടെ പുതിയ അപ്‌ഡേഷന്‍ വരുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ കൊവിഡ് വ്യാപനത്തിനെതിരെയുള്ള ശക്തമായ പോരാട്ടത്തിലാണ് എല്ലാവരുമെന്നും ഈ സമയത്ത് വാലിമൈ സിനിമയുടെ യാതൊരുവിധ പ്രമോഷന്‍ പരിപാടികളും നടത്തുന്നില്ലെന്നും ചിത്രത്തിന്റെ നിർമാതാവായ ബോണി കപൂര്‍ വ്യക്തമാക്കി.


അതേസമയം കൊവിഡ് പ്രതിരോധത്തിനായി ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപയോളം അജിത് ഇതുവരെ സംഭാവന നൽകി.