തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി. തിരുവനന്തപുരത്ത് എട്ടും കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ ഓരോന്നുമാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകൾ.. ഇതോടെ സംസ്ഥാനത്ത് ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 80 ആയി.
തിരുവനന്തപുരത്ത് കുളത്തൂര്‍, പാറശാല, അതിയന്നൂര്‍, കാരോട്,, വെള്ളറട, അമ്പൂരി, ബാലരാമപുരം, കുന്നത്തുകാല്‍ എന്നിവിടങ്ങളാണ്. കാസര്‍കോട് ഉദുമയും മലപ്പുറത്ത് മാറഞ്ചേരിയുമാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍
ഇന്ന് സംസ്ഥാനത്ത് പുതിയ ഒരു കൊവിഡ്കേസും റിപ്പോര്‍ട്ട് ചെയ്തില്ല. അതേസമയം 9 പേര്‍ ഇന്ന് രോഗമുക്തരായി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നും 4 വീതവും എറണാകുളത്ത് ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതുവരെ 392 പേര്‍ രോഗമുക്തരായി. 102 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
21,499 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 21,067 പേര്‍ വീടുകളിലും 432 പേര്‍ ആശുപത്രികളിലുമാണ്.രോഗലക്ഷണങ്ങള്‍ ഉള്ള 27,150 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 26,225 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്