norka-

തിരുവനന്തപുരം: പ്രവാസി മലയാളികള്‍ക്കുള്ള 5000 രൂപയുടെ ധനസഹായത്തിന് സമര്‍പ്പിക്കുന്ന അപേക്ഷയില്‍ വിമാനടിക്കറ്റ് നിര്‍ബന്ധമല്ല. പകരം പാസ്പോര്‍ട്ട് പേജ് അപ് ലോഡ് ചെയ്താല്‍ മതിയാകും.


ഈ വര്‍ഷം ജനുവരി ഒന്നിനോ ശേഷമോ നാട്ടിലെത്തുകയും മടങ്ങിപ്പോകാതിരിക്കുകയും ചെയ്ത പ്രവാസി മലയാളികള്‍ക്കായാണ് സര്‍ക്കാര്‍ 5000 രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

ധനസഹായത്തിന് ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം വിമാന ടിക്കറ്റ് സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, വിമാനടിക്കറ്റ് നിര്‍ബന്ധമല്ലെന്നും നാട്ടില്‍ എത്തിയ തീയതി തെളിയിക്കുന്ന പാസ്‌പോര്‍ട്ട് പേജ് അപ്‌ലോഡ് ചെയ്താല്‍ മതിയെന്നും നോര്‍ക്ക സി.ഇ.ഒ അറിയിച്ചു.

കാലാവധി കഴിയാത്ത വിസ, പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്കും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം വിസാ കാലാവധി കഴിഞ്ഞവര്‍ക്കുമാണ് ആനുകൂല്യം ലഭിക്കുന്നത്. ടിക്കറ്റിന്റെ പകര്‍പ്പ് ഇല്ല എന്ന കാരണത്താല്‍ അപേക്ഷ നിരസിക്കില്ല. മേയ് അഞ്ചുവരെ അപേക്ഷ സ്വീകരിക്കും