ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് പോരാളികള്‍ക്ക് അഭിനന്ദിച്ച് ഇന്ത്യൻ സൈന്യം. ഇതിന്റഎ ഭാഗമായി മേയ് മൂന്നിന് പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അറിയിച്ചു. വ്യോമസേന ജമ്മുകാശ്മീര്‍ മുതല്‍ തിരുവനന്തപുരം വരെയും ബംഗാള്‍ മുതല്‍ ഗുജറാത്തുവരെയും ഫ്ലൈപാസ്റ്റ് നടത്തും. ഇതോടൊപ്പം ഹെലികോപ്ടറില്‍ പൂക്കള്‍ വിതറും. തീരത്ത് കപ്പലുകളില്‍ ദീപം തെളിക്കും.
കൊവിഡ് ചികിത്സ നടത്തുന്ന ആശുപത്രികള്‍ക്ക് സമീപം ആര്‍മി ബാന്‍ഡ് പ്രകടനം നടത്തുമെന്നും ബിപിൻ റാവത്ത് അറിയിച്ചു. ലോകം മുഴുവന്‍ കൊവിഡ് വൈറസിനെതിരെ പോരാടുകയാണ്. നമ്മുടെ രാജ്യത്തെയും കൊവിഡ് ബാധിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസുകാര്‍, ഹോംഗാര്‍ഡ്‌സ്, ഡെലിവറി ബോയ്‌സ്, മാദ്ധ്യമപ്രവര്‍ത്തകര്‍ എന്നിവരെയെല്ലാം അഭിനന്ദിക്കുന്നു. വളരെ ആസൂത്രിതമായി കാര്യങ്ങള്‍ ചെയ്യുന്നു. നമ്മള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ച് ഒരുമിച്ചു ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നു സൈനിക മേധാവികളും സംയുക്ത സൈനിക മേധാവിയും ചേര്‍ന്ന് ആദ്യമായാണ് വാർത്താസമ്മേളനം നടത്തുന്നത്.