revathy-sampath

"സ്ലീവ്ലസിട്ടാൽ നശിച്ചുപോകുമെന്ന് പറയുന്നവർക്ക് ഇത് അശ്ലീലമാകും. എന്നാൽ എനിക്ക് ഇതെന്റെ മനോഹരമായ കാടാണ്." നടിയും മുൻമോഡലും ഗായികയുമായ രേവതി സമ്പത്തിന്റെ ഈ വരികൾ കഴിച്ച കുറച്ചുദിവസമായി സോഷ്യൽ മീഡിയ ചർച്ച ചെയ്യുകയാണ്. തന്റെ രോമം നിറഞ്ഞ കക്ഷത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ഫേസ്ബുക്കിൽ താരം ഈ വരികൾ കുറിച്ചത്. പെണ്‍ ശരീരത്തില്‍ രോമം വന്നാലത് അശ്ലീലവും ആണ്‍ ശരീരത്തില്‍ രോമം വന്നാലത് ആണത്തവുമാകുന്നത് എങ്ങനെ എന്ന ചോദ്യമാണ് താരം ഉയര്‍ത്തുന്നത്

പല വര്‍ണ്ണനകളും ഈ ഇടത്തെ കുറിച്ച്‌ പലേടത്തും വായിച്ചിട്ടുണ്ട്. എന്നാല്‍ വിയര്‍പ്പിന്റെ തുള്ളികള്‍ ഉല്പാദിപ്പിക്കുന്ന അത്രമേല്‍ ജൈവീകമായൊരു ഇടമാണിത്. ഇവിടങ്ങളിലെ സ്വാഭാവികമായ കറുപ്പു നിറവും സ്ട്രെച്ച്‌ മാര്‍ക്കും വിയര്‍പ്പിന്‍്റെ ഗന്ധവും യാഥാര്‍ത്ഥ്യത്തില്‍ നിന്ന് മറ്റൊന്നായിരിക്കണമെന്ന് ആര്‍ക്കാണിത്ര നിര്‍ബന്ധം ?
ഈ ഇടവും മറ്റേതൊരു ഇടവും പോലെ വളരെ ഏറെ ഞാന്‍ ഇഷ്ടപ്പെടുന്നു. ചില സമയങ്ങളില്‍ ദുര്‍ഗന്ധം വിയര്‍പ്പിനാല്‍ ഉണ്ടാകുന്നു. തികച്ചും മാനുഷികമായ ആ ഗന്ധത്തെ, ചില എഴുത്തുകളില്‍ കാണുന്നപോലെ സുഗന്ധമേറിയതാക്കാനുള്ള ആവിഷ്കരണങ്ങളൊന്നും സ്വീകരിക്കുന്നില്ല . വാക്‌സ് ചെയ്യാത്തതുകൊണ്ടു മാത്രം പാവാട ഇടാതിരിക്കുന്ന പെണ്‍കുട്ടികളും രോമരഹിതമായ സ്ത്രീശരീരം പുരുഷനെ ആകര്‍ഷിക്കുന്നു എന്ന ധാരണ വെച്ചുപുലര്‍ത്തുന്നവരുമൊക്കെ ഇപ്പോഴുമുണ്ടെന്ന് രേവതി കുറിക്കുന്നു.

രേവതി സമ്പത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ശബ്ദം ഉയര്‍ത്താന്‍ പാടില്ല എന്ന് പറയുന്ന സമൂഹത്തിന് ഈ ചിത്രം വളരെ വൈരുധ്യം നിറഞ്ഞതാകും. സ്ലീവ്ലസിട്ടാല്‍ നശിച്ചുപോകുമെന്ന് ഇന്നും പുലമ്പുന്നവര്‍ക്ക് ഇത് എന്തായാലും 'അശ്ലീലം' തന്നെ ആയിരിക്കും.


എന്നാല്‍ എനിക്ക് ഇതെന്റെ മനോഹരമായ കാടാണ്. പല വര്‍ണ്ണനകളും ഈ ഇടത്തെ കുറിച്ച്‌ പലേടത്തും വായിച്ചിട്ടുണ്ട്. എന്നാല്‍ വിയര്‍പ്പിന്റെ തുള്ളികള്‍ ഉല്പാദിപ്പിക്കുന്ന അത്രമേല്‍ ജൈവീകമായൊരു ഇടമാണിത്. ഇവിടങ്ങളിലെ സ്വാഭാവികമായ കറുപ്പു നിറവും സ്ത്രെച്ച്‌ മാര്‍ക്കും വിയര്‍പ്പിന്‍്റെ ഗന്ധവും യാഥാര്‍ത്ഥ്യത്തില്‍ നിന്ന് മറ്റൊന്നായിരിക്കണമെന്ന് ആര്‍ക്കാണിത്ര നിര്‍ബന്ധം ?


ഈ ഇടവും മറ്റേതൊരു ഇടവും പോലെ വളരെ ഏറെ ഞാന്‍ ഇഷ്ടപ്പെടുന്നു. ചില സമയങ്ങളില്‍ ദുര്‍ഗന്ധം വിയര്‍പ്പിനാല്‍ ഉണ്ടാകുന്നു. തികച്ചും മാനുഷികമായ ആ ഗന്ധത്തെ, ചില എഴുത്തുകളില്‍ കാണുന്നപോലെ സുഗന്ധമേറിയതാക്കാനുള്ള ആവിഷ്കരണങ്ങളൊന്നും സ്വീകരിക്കുന്നില്ല ഇവിടെ. ശരീരത്തോടുള്ള പൊതുജന കാഴ്ചപ്പാട് സ്ത്രീ - പുരുഷ- ട്രാന്‍സ്ജെന്‍്റര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെല്ലാം വിഭിന്നമായിട്ടാണല്ലോ സമൂഹം ചാര്‍ത്തികൊടുത്തിരിക്കുന്നത്. (എല്ലാ കാര്യത്തിലും പൊതുവെ നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആശയവും ഇതുപോലെ തന്നെ ).


ആണിന് രോമം ആണത്തവും, പെണ്ണിന് രോമം അശ്ലീലവും ആകുന്നു, അല്ല 'ആക്കുന്നു' എന്നാണ് പറയേണ്ടത്. എത്രനാള്‍ നിങ്ങള്‍ ഈ സങ്കുചിത മനോഭാവവും കൊണ്ട് നടക്കും????
കൈകുഴികളുടെ, കൈകാലുകളുടെ, സ്വകാര്യഭാഗങ്ങളിലെ, ശരീരമാകെയുമുള്ള രോമങ്ങള്‍ കാണുമ്ബോള്‍ എന്തിനു സ്ത്രീകള്‍ മാത്രം വര്‍ഷങ്ങളായി വിമര്‍ശനപാത്രങ്ങളാകുന്നു??
ആണുങ്ങളുടെ കൈകാലുകളിലെ രോമങ്ങള്‍ ചര്‍ച്ചാവിഷയം ആകുന്നേയില്ല.
മനുഷ്യ ശരീരത്തില്‍ രോമമുണ്ട്, അതു ജൈവികമാണ്. സ്ത്രീകള്‍ക്ക് അതു നിഷേധിക്കപ്പെടുമ്ബോള്‍ മനുഷ്യാവകാശത്തില്‍ നിന്ന് അവര്‍ പുറത്താക്കപ്പെടുകയാണ്. പെണ്ണഴകിന്‍്റെ ശൈലിനിഘണ്ടുവില്‍ രോമം ദര്‍ശിക്കാന്‍ പാടില്ല എന്നു സമൂഹം നിഷ്കര്‍ശിക്കുമ്ബോള്‍ ചിലതു കൂടി ഇവിടെ സൂചിപ്പിക്കണം, ജീവിതാനുഭവങ്ങളില്‍ നിന്ന്.. തുടക്കത്തില്‍ ഫാഷന്‍ ഇന്‍ഡസ്ട്രിയില്‍(റാംപ് )ഞാന്‍ സജീവമായിരുന്നെങ്കിലും അവര്‍ മുന്നോട്ടു വയ്ക്കുന്ന ലക്ഷ്യം അര്‍ത്ഥശൂന്യമായതിനാല്‍ അത് ഉപേക്ഷിച്ചു. നിലവിലുള്ള ചില സോ കാള്‍ഡ് ഷോ ഡയറക്ടറുമാര്‍/ ഫാഷന്‍ choreographമാര്‍ മുന്നോട്ടു വയ്ക്കുന്ന ആശയത്തിന്‍ സ്ത്രീയൊരു വസ്തുവായി മാത്രം മാറുകയും ജൈവികതയെ മറച്ചുപ്പിടിച്ച്‌ സ്ത്രീയെ സ്ത്രീയല്ലാതെ ആക്കുകയുമാണ് ചെയ്യുന്നത്. സ്ത്രീ ശരീരമെന്നാല്‍ ഇവര്‍ക്ക് രോമങ്ങളില്ലാത്ത മിനുക്കപ്പെട്ട മാംസം മാത്രമാണ് ഇവര്‍ക്ക്.


ഉത്പന്ന കമ്ബനികളും, മുഖ്യധാരാ ഫാഷന്‍ കമ്ബനികളും, സിനിമയും സ്ത്രീസൗന്ദര്യത്തെ ജൈവികതയില്‍ നിന്നു വിച്ഛേദിച്ചു കൊണ്ട് കൃത്രമമായ സൗന്ദര്യബോധത്തിലേക്കാണ് തരംതാഴ്ക്കുന്നത്. മേല്‍ പറഞ്ഞ മീഡിയങ്ങളിലൂടെ 'മോഡലു'കളായി വരുന്നവരിലൊന്നും രോമങ്ങള്‍ കാണാനേയുണ്ടാവില്ല. മോഡലുകളായ സ്ത്രീകള്‍ തന്നെ സ്ത്രീകളെ തെറ്റായി നയിക്കുന്നത് തികച്ചും വേദനാജനകമാണ്.മിസ്സ് യൂണിവേഴ്സ്, മിസ്സ് ഇന്ത്യ, മിസ്സ് കേരള തുടങ്ങി ഒരിടത്തും രോമങ്ങളുള്ള ശരീരവുമായി ആരും എത്തുന്നില്ല. പേജന്‍റുകളുടെ ചരിത്രത്തില്‍ തന്നെ ഇങ്ങനെയൊരു യാഥാര്‍ത്ഥ്യം പ്രകടമാക്കാന്‍ ആരും മുന്നോട്ടു വന്നിട്ടില്ല എന്നത് അത്ഭുതപ്പെടുത്തുന്നു.


പാവാട ഇടാനെടുക്കുമ്ബോള്‍ ഇന്നും എത്ര പെണ്‍കുട്ടികള്‍ ' അയ്യോ, വാക്സ് ചെയ്തില്ലല്ലോ ' എന്നാലോചിച്ച്‌ മടക്കിവയ്ക്കാറുണ്ട്. ഇതൊരു അലിഖിത നിബന്ധനയായി സമൂഹം അംഗീകരിച്ചാണ് പോകുന്നത്.


രോമരഹിതമായ സ്ത്രീ ശരീരം പുരുഷനെ ആകര്‍ഷണത്തിന്‍്റെ മുള്‍മുനയിലെത്തിക്കുന്നു എന്നാണ് വയ്പ്പ്. രോമകൂമങ്ങള്‍ കാരണം പുരുഷന്‍ ലൈംഗികതയില്‍ നിന്നും സ്ത്രീയെ മാറ്റിനിറുത്തുന്നു എന്നു വരെ പരസ്യകമ്ബനികള്‍ മാര്‍ക്കറ്റിംഗ് ചെയ്തിട്ടുണ്ട്. സ്ത്രീയെ അരക്ഷിതാവസ്ഥയിലാക്കാന്‍ ദിനം ദിനം ഇവര്‍ ആഞ്ഞു ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. പല വിധത്തിനുള്ള പ്രതിഷേധങ്ങള്‍ ഇതിനെതിരെയെല്ലാം ലോകത്തിന്‍്റെ നാനാ ഭാഗങ്ങളില്‍ നടന്നുകൊണ്ടേയിരിക്കുകയാണ്.


രണ്ടു കോടിയുടെ ഫെയര്‍നസ് ക്രീം പരസ്യം അവഗണിച്ച സായി പല്ലവിയെ പ്രത്യേകമായി സ്നേഹത്തോടെ ഓര്‍ക്കുകയാണ്. നിങ്ങള്‍ മാതൃകയാവുകയാണ്. 'What will I do with the money I get from such an add?? ' എന്നു നിങ്ങള്‍ ചോദിച്ച ചോദ്യം പാട്രിയാര്‍ക്കി നിറഞ്ഞ ഈ സമൂഹത്തില്‍ മുഴങ്ങി കേള്‍ക്കട്ടെ!
സ്വന്തം ശരീരം സ്വന്തം അവകാശമാണ്.
NB : ഫെയര്‍നസ്സ് ക്രീം ഉപയോഗിച്ച്‌ വെളുത്തവരും ശരീരത്തില്‍ രോമമില്ലാത്തവരും കല്ലെറിയട്ടെ.