പ്യോംഗ്യാങ്ങ്: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ ആരോഗ്യനിലയെക്കു ഓരോ ദിവസവും വ്യത്യസ്തമാ.യ വാർത്തകളാണ് പുറത്തുവരുന്നത്. അദ്ദേഹത്തിന്റെ ഉല്ലാസ നൗകകൾ കടലോര റിസോർട്ട് സ്ഥിതിചെയ്യുന്ന വൊൻസാൻ മേഖലയിലേക്ക് നീങ്ങുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ നോർത്ത് കൊറിയ പ്രൊഫഷണൽ റിസർച്ച് പ്ലാറ്റ്‌ഫോം പുറത്തുവിട്ടതായുള്ള റിപ്പോർട്ടുകൾ വന്നിരുന്നു.
ഇപ്പോഴിതാ കിം മരിച്ചെന്ന അവകാശവാദമുന്നയിച്ച് കൊറിയന്‍ വിമത നേതാവ് ആണ് രംഗത്ത് എത്തിയിരിക്കുന്നത്. കിം മരിച്ചെന്ന് 99 ശതമാനം ഉറപ്പാണെന്നും മരണവാര്‍ത്ത ഉത്തരകൊറിയ അടുത്ത വാരാന്ത്യത്തില്‍ പ്രഖ്യാപിക്കുമെന്നുമാണ് ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സി യോണ്‍ഹാപ്പിനോട് വിമത നേതാവ് ജി സിയോംഗ് പറഞ്ഞത്. ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് കിം ജോംഗ് ഉന്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ തന്നെ മരിച്ചെന്നും ജി സിയോംഗിനെ ഉദ്ധരിച്ച് ഡെയ്ലി മെയിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഉത്തരകൊറിയന്‍ ഏകാധിപതിയായി അധികാരമേല്‍ക്കാന്‍ ഇളയ സഹോദരി കിം യോ ജോംഗ് തയ്യാറാണെന്നും ഇതോടെ രാജ്യം പിന്തുടര്‍ച്ച സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടുവരികയാണെന്നും ജി സിയോഗ് അവകാശപ്പെടുന്നു. ഏപ്രില്‍ 11ന് ശേഷം പൊതു സ്ഥലങ്ങളിലോ പരിപാടികളിലോ പ്രത്യക്ഷപ്പെടാത്ത കിമ്മിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വ്യാപകമായ അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. എന്നാല്‍ കിം ജോംഗ് ഉന്‍ മരിക്കുകയോ ഗുരുതരാവസ്ഥയിലാവുകയോ ചെയ്‌തെന്ന വാദങ്ങള്‍ അമേരിക്കയും ദക്ഷിണ കൊറിയയും തള്ളിക്കളഞ്ഞിട്ടുണ്ട്. പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്ന നിലപാടാണ് ചൈനയ്ക്കുമുള്ളത്.
.നേരത്തെ വൊൻസാനിലെ റെയിൽവെ സ്‌റ്റേഷനിൽ കിം ഉപയോഗിക്കുന്ന ട്രെയിന്‍ നിറുത്തിയിട്ടിരിക്കുന്നതിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ അമേരിക്ക പുറത്തുവിട്ടിരുന്നു