ശ്രീനഗർ: വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ഹവല്‍ദാര്‍ ഗോകരണ്‍ സിംഗ്, നായിക് ശങ്കര്‍ എസ് പി കോയിയുമാണ് വീരമൃത്യു വരിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ജമ്മു കശ്മീരിലെ ബാരാമുള്ളയിലാണ് വെടിനിർത്തൽ ലംഘനം നടന്നത്.
പരിക്കേറ്റ മറ്റൊരു സൈനികൻ ചികിത്സയിലാണ്.'മെയ് ഒന്നിന് 3.30നാണ് പാകിസ്ഥാൻ ബാരാമുള്ള ജില്ലയിലെ റാംപൂരിൽ പ്രകോപനമില്ലാത്ത വെടിനിർത്തൽ ലംഘനം ആരംഭിച്ചത്. ഇന്ത്യൻ സൈന്യവും പ്രത്യാക്രമണം നടത്തി' സൈനിക വക്താവ് കേണൽ രാജേഷ് കാലിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
ഏപ്രിൽ 30ന് പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തിയിരുന്നു.ഏപ്രിൽ 29 നും പ്രകോപനമില്ലാതെ പൂഞ്ച് ജില്ലയിലെ മങ്കോട്ടെ, മെൻഡാർ മേഖലകളിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തി.