pic

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് ആറ് പ്രവാസികളടക്കം ഏഴുപേർ കൂടി മരിച്ചു. എല്ലാവരും 46നും 75നും ഇടയിൽ പ്രായമുള്ളവരാണ്. ജിദ്ദയിൽ നാലും മക്കയിൽ മുന്നും പേരാണ് മരിച്ചത്. പുതുതായി 1344 പേരിൽ രോഗബാധ കണ്ടെത്തി. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 24097 ആയി.

പുതിയ രോഗികളിൽ 17 ശതമാനം സ്വദേശികളും 83 ശതമാനം വിദേശികളുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 392 പേർ സുഖം പ്രാപിച്ചു. ഒരു ദിവസം ഇത്രയധികം പേർ സുഖം പ്രാപിക്കുന്നത് ആദ്യമായാണെന്നും രോഗമുക്തരുടെ എണ്ണം 3555 ആയി ഉയർന്നെന്നും ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി അറിയിച്ചു. ചികിത്സയിൽ കഴിയുന്ന 20373 പേരിൽ 117 പേരുടെ അവസ്ഥ ഗുരുതരമാണ്..