india

ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍, പ്രിയങ്ക ചോപ്ര, കരണ്‍ ജോഹര്‍, സോയ അക്തര്‍, മാധുരി ദീക്ഷിത്, അനുഷ്ക ശര്‍മ്മ, കത്രീന കൈഫ് തുടങ്ങി നിരവധി താരങ്ങൾ കൊവിഡിനതിരെ പോരാടുന്നതിന് ധനസമാഹരണത്തിനായി ഒന്നിക്കുന്നു . പണം സ്വരൂപിക്കുന്നതിനായി താരങ്ങള്‍ അവരുടെ വീടുകളില്‍ നിന്ന് ഹ്രസ്വ പ്രകടനങ്ങള്‍ നടത്തും .

നാളെ രാത്രി 7: 30 ന് പരിപാടി ആരംഭിക്കും. നാല് മണിക്കൂര്‍ നീണ്ട സംഗീത പരിപാടിയില്‍ 85 ഹോളിവുഡ്, ബോളിവുഡ് താരങ്ങള്‍ പങ്കെടുക്കും. പരിപാടിയെക്കുറിച്ച്‌ മാധുരി ദീക്ഷിത് ട്വീറ്റ് ചെയ്തു. പരിപാടി മേയ് മൂന്നിന് നടക്കുമെന്നും, ഇത് ഫേസ്ബുക്കിലൂടെ തല്‍സമയം കാണാന്‍ സാധിക്കുമെന്നും മാധുരി ദീക്ഷിത് അറിയിച്ചു. കൂടാതെ ഇതില്‍ നിന്നുള്ള വരുമാനത്തിന്റെ 100% ഇന്ത്യ കൊവിഡ് ഫണ്ടിലേക്ക് നല്‍കുമെന്നും അവര്‍ പറഞ്ഞു.

അര്‍ജുന്‍ കപൂര്‍, രണ്‍‌വീര്‍ സിംഗ്, ഹൃത്വിക് റോഷന്‍, അരിജിത് സിംഗ്, ദില്‍‌ജിത് ദോസഞ്ജ്, സിദ്ധാര്‍ത്ഥ് മല്‍‌ഹോത്ര, എ ആര്‍ റഹ്മാന്‍, ആയുഷ്മാന്‍ ഖുറാന എന്നിവരാണ് മറ്റ് ബോളിവുഡ് താരങ്ങള്‍. ഹോളിവുഡ് താരങ്ങളായ ജോനാസ് ബ്രദേഴ്സ്, മിണ്ടി കലിംഗ്, വില്‍ സ്മിത്ത്, ബ്രയാന്‍ ആഡംസ് എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.