ന്യൂഡൽഹി: അന്യ സംസ്ഥാന തൊഴിലാളികളെ കൊണ്ടു പോകുന്നതിനുള്ള ശ്രമിക് സ്‌പെഷ്യൽ സർവീസ് മാത്രമേ ആരംഭിച്ചിട്ടുള്ളൂവെന്നും മറ്റ് സർവീസുകളൊന്നും ആരംഭിച്ചിട്ടില്ലെന്നും ആരും റെയിൽവേ സ്റ്റേഷനിലേക്ക് വരരുതെന്നും റെയിൽവേ അറിയിച്ചു. ലോക്ക്ഡൗൺ, മേയ് 17 വരെ നീട്ടിയ സാഹചര്യത്തിൽ ശ്രമിക് സ്‌പെഷ്യൽ ട്രെയിനുകളല്ലാത്തെ മറ്റു സർവീസുകൾ ഒന്നും ഉണ്ടാകില്ല. എന്നാൽ ട്രെയിനുകൾ പുനരാരംഭിച്ചതായി തെറ്റിദ്ധരിച്ച് ആളുകൾ സ്റ്റേഷനുകളിൽ എത്തുന്ന അവസ്ഥയുണ്ടായി.
ലോക്ക്ഡൗണിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ തൊഴിലാളികൾ, വിദ്യാർത്ഥികൾ, തീർത്ഥാടകർ എന്നിവർക്ക് സ്വന്തം നാടുകളിൽ മടങ്ങിയെത്തുന്നതിനാണ് ശ്രമിക് സ്‌പെഷ്യൽ സർവീസ് ആരംഭിച്ചിയ്ക്കുന്നത്. കർശന നിയന്ത്രണങ്ങളോടെയാണ് ശ്രമിക് സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുന്നത്. റെയിൽവേ സ്റ്റേഷനുകളിലെത്തി വെറുതേ ആൾക്കൂട്ടമുണ്ടാക്കരുതെന്നും റെയിൽവേ അറിയിച്ചു.