pic

വാഷിംഗ്ടൺ: ലോകത്തെ മുഴുവൻ വിറപ്പിച്ചു കൊണ്ടിരിക്കുന്ന കൊവിഡിനെ തടഞ്ഞു നിറുത്തി മരണം പെരുകാതെ കാത്ത ഇന്ത്യയാണ് താരമെന്ന് അമേരിക്കൻ മാദ്ധ്യമമായ സി.എൻ.എൻ വെളിപ്പെടുത്തുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയിൽ കൊവിഡ് മരണം ആയിരത്തിൽ ഒതുങ്ങുന്നത് അത്ഭുതമാണെന്ന് സി.എൻ.എൻ റിപ്പോർട്ട്. ചെയ്യുന്നു. കണക്ക് ശരിയാണോ എന്ന സംശയവും റിപ്പോർട്ടിൽ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കൊവിഡിനെ തടഞ്ഞു നിറുത്താൻ ഇന്ത്യ സ്വീകരിച്ച നിലപാടുകളെ വ്യക്തമായി റിപ്പോർട്ടിൽ എടുത്തു കാട്ടുന്നു. ഇന്ത്യ കൃത്യതയോടെ ഉണർന്ന് പ്രവർത്തിച്ചതാണ് മരണ നിരക്ക് പിടിച്ച് നിറുത്താൻ കഴിഞ്ഞതെന്നും മറ്റ് രാജ്യങ്ങൾക്ക് കഴിയാതെ പോയത് അതാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ഡൗണിന്റെ ഫലമാണ് ഇന്ത്യയിൽ കാണുന്നതെന്നാണ് വിദഗ്ദ്ധർ എടുത്തു പറയുന്നത്.വളരെ നിർണായക തീരുമാനമാണ് മാർച്ച് 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. വളരെ നേരത്തെ തന്നെ ഇന്ത്യ ലോക്ക്ഡൗണിലേക്ക് നീങ്ങി. 519 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചപ്പോൾ തന്നെ പ്രധാനമന്ത്രി ലോക്ഡൗൺ പ്രഖ്യാപിച്ചു. 9,200ലധികം പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചപ്പോഴാണ് ഇറ്റലി ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ബ്രിട്ടനിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ വൈറസ് ബാധിതരുടെ എണ്ണം 6,700 ആയിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ പേർക്ക് വൈറസ് ബാധയേറ്റ അമേരിക്കയിൽ ഇപ്പോഴും സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുമില്ല, ഇന്ത്യയിൽ ഓരോ പത്ത് ലക്ഷം പേരിലും 76 ആണ് മരണം. എന്നാൽ അമേരിക്കയിൽ ഓരോ പത്ത് ലക്ഷം പേരിലും 175 പേരിലധികമാണ് മരിക്കുന്നത്. തുടക്കം മുതൽ ഇന്ത്യ സ്വീകരിച്ച പ്രതിരോധ നടപടികൾ റിപ്പോർട്ടിൽ വിശദമാക്കുന്നു. മാർച്ച് അഞ്ചിന് അഞ്ച് പേർക്കായിരുന്നു വൈറസ് ബാധ, പതിനൊന്നോടെ ടൂറിസ്റ്റ് വിസകളെല്ലാം താത്ക്കാലികമായി റദ്ദാക്കി. വൈറസ് ബാധിത പ്രദേശത്ത് നിന്നെത്തുന്നവർ 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈനിൽ കഴിയാനും ആവശ്യപ്പെട്ടു.

13ന് വൈറസ് ബാധിതരുടെ എണ്ണം 73 ആയി. ഒരു മരണവും. 22ന് വിമാനസർവീസുകളെല്ലാം റദ്ദാക്കി. ട്രെയിനുകളും നിറുത്തലാക്കിയ.ഇന്ത്യയെ സംബന്ധിച്ചിടത്തോളം പത്ത് പേരുടെ പരിശോധനാ ഫലം നെഗറ്റീവാകുമ്പോഴാണ് ഒരാൾക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.