case

ന്യൂഡൽഹി: ഇന്ത്യയിൽ ഇസ്ലാമോഫോബിയ ഉണ്ടെന്ന് ആരോപിച്ച് കുവൈറ്റിൽ നടന്ന ക്യാംപയിനെ അനുകൂലിച്ച് ട്വീറ്റ് ചെയ്തതിന് ഡൽഹി ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ ഡോ.സഫറുൽ ഇസ്ലാം ഖാനെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്തു.ഡൽഹി വസന്ത്കുഞ്ച് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽഡൽഹി ജോയിന്റ് പൊലീസ് കമ്മിഷണർ നീരജ് താക്കൂറാണ് സഫറുൽ ഇസ്ലാം ഖാനെതിരെ കേസെടുത്തത്.

ഐ.പി.സി സെക്ഷൻ 124 എ (രാജ്യദ്രോഹം), 153 എ (വിവിധ വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധയുണ്ടാക്കൽ) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എഫ്.ഐ.ആർ താൻ കണ്ടിട്ടില്ലെന്നും അതിനുശേഷം പ്രതികരിക്കാമെന്നും സഫറുൽ ഖാൻ പറഞ്ഞു.