pic

അബുദാബി: മലയാളികളെയടക്കം പേടിപ്പിച്ചുകൊണ്ട് ഗൾഫിൽ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 61,244പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 35 മലയാളികൾ ഉൾപ്പെടെ 342 പേർ മരിച്ചു. വൈറസ് വ്യാപനം ഏറ്റവും കൂടുതൽ സൗദി അറേബ്യയിലാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ ഇവിടെ 1344പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യ മന്ത്രാലയം കടുത്ത ആശങ്കയിലാണ്. .ഇന്നലെ ഏഴുപേർ മരിച്ചതോടെ സൗദിയിലെ മരണസംഖ്യ 169 ആയി. സൗദിയിൽ കൊവിഡ് ബാധിതരുടെ എണ്ണം 24,097 ആയി.

യു.എ.ഇയിൽ 13,038 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 111 പേർ മരിച്ചു. ഖത്തറിൽ 14,096 കൊവിഡ് രോഗികളിൽ. 12 പേർ മരിച്ചു. കുവൈറ്റിൽ 103 ഇന്ത്യക്കാരടക്കം 353 പേർക്ക് കൂടി രോഗംസ്ഥിരീകരിച്ചു. ഇന്ത്യക്കാരനടക്കം നാലുപേർ മരിച്ചതോടെ മരണം 30 ആയി. കുവൈറ്റിൽൽ 4,377 പേർക്കാണ് രോഗം സ്ഥരീകരിച്ചത്. 3,169 പേരാണ്. ബഹ്രൈനിൽ ചികിത്സയിലുള്ളത് 3,169 പേരാണ് . എട്ടുപേർ മരിച്ചു.

ഒമാനിൽ 99 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതർ 2447 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 58 പേർ വിദേശികളും 41 പേർ സ്വദേശികളുമാണ്. 1941 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. മസ്‌ക്കറ്റിൽ ചികിത്സയിലിരുന്ന 11 പേർ മരിച്ചു.