photo
രാജേഷ്വ കുമാറും അനന്ദുകൃഷ്ണനും

കൊല്ലം: വീട്ടിൽ ചാരായം വാറ്റുന്നതിനിടയിൽ സുഹൃത്തുക്കൾ പിടിയിൽ. ഓടനാവട്ടം ചെപ്ര രാജേഷ് ഭവനിൽ രാജേഷ് കുമാർ(34), ഉമ്മന്നൂർ രാധാ മന്ദിരത്തിൽ അനന്ദു കൃഷ്ണൻ(23) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. രാജേഷ് കുമാറിന്റെ വീട്ടിലാണ് ചാരായം വാറ്റിയത്. രഹസ്യ വിവരത്തെ തുടർന്ന് പൂയപ്പള്ളി പൊലീസ് എത്തുമ്പോൾ വാറ്റ് നടക്കുകയായിരുന്നു. ഒരു ലിറ്റർ ചാരായവും 30 ലിറ്റർ കോടയും വ്യാജവാറ്റിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തു. പൂയപ്പള്ളി സി.ഐ.വിനോദ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.