ന്യൂഡൽഹി: ക്വാറൻൈറനിൽ കഴിഞ്ഞുവരികെ ആശുപത്രിയിൽ നിന്ന് മുങ്ങാൻ ശ്രമിച്ച ഡോക്ടറെ പൊലീസ് ഓടിച്ചിട്ട് പിടിച്ചു. യു.പിയിലെ മഥുര വൃന്ദാവൻ ഡിസ്ട്രിക്ട് കാബെയിൻസ് ആശുപത്രിയിലാണ് സംഭവം. കൊവിഡ് പോസിറ്റീവായ ആളുമായി സമ്പർക്കം വന്നതിനെ തുടർന്ന്
ഡാേക്ടർ സ്വയം ക്വാറന്റൈനിൽ കഴിയുകയായിരുന്നു. എന്നാൽ ക്വാറന്റൈൻ മടുത്തതോടെ ആരും കാണാതെ ആശുപത്രിയിൽ നിന്ന് മുങ്ങാനായി ഇറങ്ങിയതും ചെന്ന് പെട്ടത് പൊലീസിന്റെ മുന്നിൽ.
ഡോക്ടർ പോകുന്നത് കണ്ട പൊലീസുകാർ വിളിച്ചു. പക്ഷേ, കേൾക്കാത്തതുപോലെ ഡോക്ടർ നടന്നുപോയി. വീണ്ടും പൊലീസിന്റെ വിളിയായപ്പോൾ നടത്തയ്ക്ക് വേഗതകൂടി, പിന്നെ ഓട്ടമായി. അപ്പോഴേക്കും പൊലീസും ഓടി. അങ്ങനെ ഡോക്ടറും പൊലീസും തമ്മിലുള്ള ഓട്ടമായി. വച്ചു പിടിച്ചോടിയ ഡോക്ടറെ പൊലീസ് ഓടിച്ചിട്ട് പിടിച്ചു. നിന്ന് വിറയ്ക്കാൻ തുടങ്ങിയ ഡോക്ടറെ പൊലീസ് വീണ്ടും കൊറൻൈറയിനിലാക്കി.