തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ കൊവിഡ് കേസുകളെ തുടർന്ന് തമിഴ്നാടുമായി അതിർത്തി പങ്കിടുന്നതുൾപ്പെടെ തിരുവനന്തപുരം ജില്ലയിലെ എട്ടുപഞ്ചായത്ത് പ്രദേശങ്ങളെയും നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ 11 വാർഡുകളെയും ഹോട്ട് സ്പോട്ടുകളാക്കി. കന്യാകുമാരി ജില്ലയുമായി അതിർത്തി പങ്കിടുന്ന അമ്പൂരി, കുന്നത്തുകാൽ, പാറശ്ശാല, വെള്ളറട, കുളത്തൂർ, കാരോട് എന്നീ പഞ്ചായത്തുകളെയും നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയോട് ചേർന്നുള്ള അതിയന്നൂർ, ബാലരാമപുരം പഞ്ചായത്തുകളെയും നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ 1, 2, 3, 4, 5, 37,40, 41, 42, 43,44 വാർഡുകളെയുമാണ് ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുന്നത്.
നിരീക്ഷണത്തിലുണ്ടായിരുന്നവരെയെല്ലാം രോഗലക്ഷണമില്ലെന്ന് കണ്ട് വിട്ടയച്ചതോടെ കൊവിഡ് ഭീതിയൊഴിഞ്ഞ തിരുവനന്തപുരം നഗരസഭയിലെ കളിപ്പാൻകുളം, അമ്പലത്തറ വാർഡുകളെ ഹോട്ട് സ്പോട്ടുകളിൽ നിന്നൊഴിവാക്കി. എന്നാൽ തമിഴ്നാടുമായി അതിർത്തി പങ്കിടുകയും നെയ്യാറ്റിൻകരയിലെ കൊവിഡ് കേസുകളും കാരണം ജില്ലയിലാകമാനം പൊലീസിന്റെ പരിശോധനയും സുരക്ഷാ നടപടികളും ഇപ്പോഴും ശക്തമായി തുടരുകയാണ്. ജില്ലാ സംസ്ഥാന അതിർത്തികളിലും പ്രധാന റോഡുകളിലും ജംഗ്ഷനുകളിലുമെല്ലാം പൊലീസ് വാഹന പരിശോധന ശക്തമാക്കിയിട്ടുണ്ട്. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയാണ് കൈക്കൊണ്ടുവരുന്നത്. ഇന്നലെയും ഇന്നുമായി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഇക്കാര്യത്തിന് 200 പേർക്കെതിരെ പിഴ ചുമത്തിയതായി പൊലീസ് അറിയിച്ചു. ലോക് ഡൗൺ ഇളവുകളെ സംബന്ധിച്ച സർക്കാർ പ്രഖ്യാപനം വരാനിരിക്കെ ഇളവുകൾ ദുരുപയോഗം ചെയ്യാതിരിക്കാനും അനാവശ്യമായി ആളുകൾ കൂട്ടം കൂടുന്നതും റോഡിലിറങ്ങുന്നതും തടയാനും പൊലീസ് മേധാവിമാർ നിർദേശിച്ചിട്ടുണ്ട്.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഝാർഖണ്ഡിലെ റാഞ്ചിയിലേക്ക് പ്രത്യേക ട്രെയിൻ സർവ്വീസ് പുറപ്പെടുന്നതുമായി ബന്ധപ്പെട്ട് നെയ്യാറ്റിൻകര, നെടുമങ്ങാട്, പോത്തൻകോട്, ആറ്റിങ്ങൽ ഭാഗങ്ങളിൽ നിന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അതിഥിതൊഴിലാളികളെ റെയിൽവേ സ്റ്റേഷനിലെത്തിക്കുന്നതിനുളള നടപടികളാണ് കൊവിഡ് പ്രതിരോധത്തിനൊപ്പം ഇന്ന് ജില്ലയിൽ പ്രധാനമായും നടക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏതാണ്ട് 1200 ഓളം അതിഥി തൊഴിലാളികളെ ഇന്ന് യാത്രയാക്കാനാകുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്കുകൂട്ടൽ. ഇന്നലെ പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാതിരുന്ന ജില്ലയിൽ പുതുതായി 387 പേർ നിരീക്ഷണത്തിലായി. 128 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 17 പേരെ പ്രവേശിപ്പിച്ചപ്പോൾ 9 പേർ ഡിസ്ചാർജായി.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 27 പേരും ജനറൽ ആശുപത്രിയിൽ 11പേരും ചേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ഒരാളും എസ്.എ.റ്റി ആശുപത്രിയിൽ 6 പേരും വിവിധ സ്വകാര്യ ആശുപത്രികളിൽ 17 പേരും ഉൾപ്പെടെ 62 പേർ ജില്ലയിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇന്നലെ 111 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ലഭിച്ച 101 പരിശോധനാഫലങ്ങൾ നെഗറ്റീവാണ്. അമരവിള, കോഴിവിള,ഇഞ്ചിവിള,ആറുകാണി,വെള്