പാറശാല: കൊവിഡ് പ്രതിരോധ പ്രവർത്തകരുടെയും പൊലീസിന്റെയും കണ്ണുവെട്ടിച്ച് തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് എത്തിയ ആളെ എക്സൈസ് പിടികൂടി ക്വാറന്റൈൻ കേന്ദ്രത്തിലാക്കി. മധുര സോളപുരം തിരുമംഗലം വിനായക നഗർ തെരുവിൽ ഗണേശനെയാണ് (54) അമരവിള ചെക്ക് പോസ്റ്റിൽ പിടികൂടിയത്.ഇന്ന് പുലർച്ചെ 5.30ന് മധുരയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് കോഴിമുട്ട കയറ്റിവന്ന ലോറിയിൽ സംസ്ഥാന അതിർത്തിയിൽ വന്നിറങ്ങുകയും അവിടെ നിന്നും പ്രദേശവാസിയാണെന്ന നിലയിൽ കാൽനടയായി കേരളത്തിലേക്ക് കടന്ന ഗണേശൻ ചെക്ക് പോസ്റ്റ് കടക്കാൻ ശ്രമിക്കവേയാണ് സി.ഐ അൻസാരിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.തുടർന്ന് ആരോഗ്യ വകുപ്പിന്റെ സഹായതോടെ ഇയാളെ തിരുവനന്തപുരം മാർ ഇവാനിയാന്ന് കോളേജിലെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.